Kerala

 2024 ഡിസംമ്പർ 2 മുതൽ 4 വരെ പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിക്കുന്നു

പാലാ :2024 ഡിസംമ്പർ 2 മുതൽ 4 വരെ പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിക്കുന്നു.യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക. അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതു സംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിച്ചു പോരുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേത്യത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും, വിദ്യാലയങ്ങളെയും, വിവിധ വകുപ്പുകളേയും സഹകരിപ്പിച്ചുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്.

കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക- സാംസ്ക‌ാരിക സംഗമവേദി എന്ന നിലയിൽ ഇതിനകം ജനശ്രദ്ധ നേടിയെടുത്തിട്ടു ള്ളതാണ്. സംസ്ഥാനതലത്തിൽ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. 15 മുൽ 40 വയസുകരെ മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവുന്നത്.

കലാമത്സരങ്ങൾ, സാംസ്‌കാരിക മത്സരങ്ങൾ, പാലാ നഗരസഭാഹാളിലും,കായിക മത്സരങ്ങൾ, പാലാ അൽഫോൻസാ കോളേജിലും നടത്തപ്പെടുന്നു എന്ന താണ് പാലാ നഗരസഭയിൽ തീരുമാനിച്ചിരിക്കുന്നത് കേരളോത്സവത്തിൻ്റെ രജിസ്ട്രേഷൻ online ൽ സമർപ്പിക്കേണ്ടതാണ്https://keralotsavam.com/Nov 25 മുതൽ ഡിസംബർ 1 വൈകിട്ട് 5 മണി വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് .പാലാ നഗരസഭയുടെ കേരളോത്സവത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.ചെയർമാൻ ഷാജു വി തുരുത്തൽ 9447123010, വർക്കിംഗ് ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ 9447507642, യൂത്ത് കോഡിനേറ്റർ മാർഷൽ മാത്യു 8089253I59, നഗരസഭാ JHIബിനു പൗലോസ് 94462072971 JHIരൻജിത്ത് 99469342O 2കേരളോത്സവം 2024 ഓൺലൈൻ രജിസ്ട്രേഷൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top