പാലാ : പാലാ ജൂബിലി തിരുനാൾ പ്രമാണിച്ച് പാലായിലും, സമീപ പ്രദേശങ്ങളിലും ഡിസംബർ 7,8 തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണം എന്ന് K. T. U. C(M) പാലാ നിയോജക മണ്ഡലം പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ കോട്ടയം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
പാലാക്കാരുടെ ദേശീയോത്സവമായി ആചരിക്കുന്ന പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളിന്റെ പ്രസക്തി വർധിച്ചു കൊണ്ടിരിക്കുന്ന സമകാലീന ഘട്ടത്തിൽ കൂടുതൽ പേരിലേക്ക് ജൂബിലി സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിർദ്ദേശമെന്ന് ജോസുകുട്ടി പറഞ്ഞു .
പാലായിലെ നാനാജാതി മതസ്ഥർ ഒരുമയോടെ ആഘോഷിക്കുന്ന പാലായുടെ മാമാങ്കത്തിന് അനുദിനം പ്രസക്തിയും പെരുമയും ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .