ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനം ശനിയാഴ്ച.
പാലാ: ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ , ക്യാരറ്റ്, ഐസിംഗ് തുടങ്ങിയ കേക്കുകൾ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്.
ശനിയാഴ്ച്ച (30-ാം തീയതി) രാവിലെ 10 മണി മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ചാണ് പ്രോഗ്രാം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുക – 9447143305.