Kerala
ഇരവിപേരൂർ മണ്ണേട്ടു പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്
ഇരവിപേരൂർ :അനധികൃതമായി മണ്ണേട്ടു പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ജനകീയ പ്രക്ഷോഭവുമായി കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ഇരവിപേരൂർ മണ്ണേട്ടു പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു ജനകീയ പ്രക്ഷോഭം കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വക്കേറ്റ് വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു,
കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് എബി പ്രയാറ്റുമണിൽ അധ്യക്ഷത വഹിച്ചു മണ്ണേട്ടു പാടം പോലെയുള്ള നിരവധി പാടങ്ങൾ ഇതിനുമുമ്പ് നികത്തപ്പെട്ടതിന്റെ ഭാഗമായാണ് ഇരവിപേരൂരിൽ വർഷാവർഷം വെള്ളപ്പൊക്കം ഉണ്ടാകുന്നത് എന്നും ഇനിയും ഇതുപോലെയുള്ള പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കുവാൻ സാധിക്കുകയില്ല എന്നും ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് അഡ്വക്കേറ്റ് വർഗീസ് മാമൻ പറഞ്ഞു.
പ്രസ്തുത ജനകീയ പ്രക്ഷോഭത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ട പിള്ള, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എൽസ തോമസ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല. ജനറൽ സെക്രട്ടറി സാബു കുന്നുംപുറത്ത്, , ആൻഡ്രൂസ് പുറത്തു മുറിയിൽ,, എസ് കെ പ്രദീപ് കുമാർ, പ്രേം സാഗർ, രഞ്ജി തോമസ്, ടി എം തോമസ്, ബിജു കുര്യൻ, ചെറിയാൻ കുന്തറയിൽ എന്നിവർ പ്രസംഗിച്ചു.