Kerala

സീബ്രാ  വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിനുള്ള പുതിയ നിയമവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം:സീബ്രാ  വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിനുള്ള പുതിയ നിയമവുമായി മോട്ടോർ വാഹനവകുപ്പ് റോഡിൽ ട്രാഫിക് ലെയിൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

റോഡിൽ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നതുമൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ തീരുമാനം ഇതിനായി മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്ബോർഡ് ക്യാമറകൾ സ്ഥാപിക്കും.

ഇതിനായി ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും..

ക്യാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനായി ഡ്രോൺ ക്യാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്

ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ തത്സമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്‌‌സ്മെൻ്റ്നയമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top