Kottayam

അഞ്ച് വർഷം കൂടുമ്പോൾ എത്ര പ്രസിഡൻ്റുനേയും ,വൈസ് പ്രസിഡൻ്റിനേയും സൃഷ്ടിക്കാം എന്നതാണ് ഭരിക്കുന്നവരുടെ ചിന്ത;ഉള്ള ശൗചാലയം വരെ അടച്ചുപൂട്ടിയവരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ “പ്രതികാത്മക ശൗചാലയം തീർത്ത്” ബിജെപി 

Posted on

വഴിയിടം ബ്രേക്ക് ആയിട്ട് 7 മാസം . പഞായത്ത് കാര്യാലയത്തിന് മുമ്പിൽ “പ്രതികാത്മക ശൗചാലയം തീർത്ത് BJP പ്രതിഷേധം

മൂന്നിലവ്:അടിസ്ഥാന സൗകര്യമായ ശൗചാലയം അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ച്‌  BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ  സമരം നടത്തി.ഇടതും വലതും സ്വതന്ത്രരും ഉൾപെടുന്ന ജനപ്രതിനിധികൾ ഉണ്ടായിട്ടും 7 മാസക്കാലമായിട്ടും ഇക്കാര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് സമരം ഉദ്ഘാടനം ചെയ്ത് BJP മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്  തലപ്പുലം ആരോപിച്ചു.

അഞ്ച് വർഷം കൂടുമ്പോൾ എത്ര പ്രസിഡൻ്റുനേയും ,വൈസ് പ്രസിഡൻ്റിനേയും സൃഷ്ടിക്കാം എന്നതാണ് ഭരിക്കുന്നവരുടെ ചിന്ത’ എത്രയും വേഗം ശൗചാലയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്  ദിലിപ് മൂന്നിലവ് ആവശ്യപ്പെട്ടു.

പ്രതിഷേധ ധർണ്ണയിൽ ജന: സെക്രട്ടറി പോൾ ജോസഫ് സ്വാഗതം ആശംസിച്ചു .മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ K K സജീവ്, ജോസ്
ഇളംതുരുത്തിയിൽ, മഹിളാമോർച്ചാ മണ്ഡലം പ്രസിഡൻ്റ് ശ്രീകല ബിജു, പഞ്ചായത്ത് ചെയർമാൻ ജോസ് മുത്തനാട്ട്, അപ്പച്ചൻ കുരിശിങ്കൽ പറമ്പിൽ, ജോസ് ചേരിമലയിൽ, സണ്ണി പുളിക്കൽ, രാജീവൻ MP , സാൻ്റോ പന്തലാനിക്കൽ, രാജേഷ് KG, ജോണി കൊച്ചു പ്ലാക്കൽ, ജോയ് മണ്ണാർ കുളം,അഭിഷേക് ബാബു, ഷാജി പൂവത്തുങ്കൽ ടോമി തയ്യിൽ, സണ്ണി ചിറയത്ത്,

ബിജു വെട്ടത്തുപാറ, അപ്പച്ചൻ പുന്നിലം, ടോമി ആഴാത്ത്, ഷിൻ്റോ സെബാസ്റ്റ്യൻ,ഡെന്നി രാജു വെള്ളാമേൽ, സുഭാഷ് കുറുപ്പ്,ദേവസ്യാച്ചൻ ഇളംപ്ലാശ്ശേരിൽ , ദാനിയൽ,രാജു KR, സന്തോഷ് നെല്ലിക്കശ്ശേരിൽ, സിബി കുത്താട്ടുപാറ, ചെല്ലപ്പൻ ഇളശ്ശേരിൽ, സാജു , ശ്രീരാജ്, , ഷിബി കുമാർ, ബിബിൻ മങ്കൊമ്പ്, വില്യംസ് , മണി, തോമസ് ജോൺ, കുഞ്ഞുമോൻ, സിജു തുടങ്ങിയവർ പങ്കെടുത്തു. ജോസ് ചേരിമലയിൽ കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു.?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version