കൽപ്പറ്റ :വിദേശമദ്യം വാങ്ങി കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വിലക്ക് വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 11.800 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ബീവറേജസ് കോർപറേൻ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അളവ് വര്‍ദ്ധിപ്പിച്ച് കൂടിയ വിലക്ക് വില്പന നടത്തിവരുന്നതാണ് ഇയാളുടെ രീതി.
കോക്കുഴി ഭാഗത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യം സൂക്ഷിച്ച് വെച്ചായിരുന്നു വില്പന. കല്‍പ്പറ്റ എക്സൈസ് റേഞ്ചിലെ അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.എ. ഉമ്മറും പാര്‍ട്ടിയുമാണ് പ്രതിയെ പിടികൂടിയത്.