Kerala

ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

Posted on

ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദർശന പരിപാടിയും സംഘടിപ്പിച്ചു.

അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിവിധ പരിപാടികളോടെ ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊ. ഡോ. സിബി ജോസഫ് ഭരണഘടനയുടെ ആമുഖം അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ചൊല്ലി കൊടുത്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.

പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ഭരണഘടന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്വിസ് മത്സരം നടത്തി.

ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ അടിസ്ഥാന ആശങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version