Kerala

വയനാടിന് ആശ്വാസം; പ്രത്യേക പാക്കേജ് സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രം

വയനാടിന് ആശ്വാസം; പ്രത്യേക പാക്കേജ് സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രംവയനാട് ചൂരവല്‍മലമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി തോമസ്.

സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ.വി തോമസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.

നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷയുണ്ടാക്കുന്നതാണ്. കേരളവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രി പരിശോധിച്ചു. ദുരന്തവുമായി ബന്ധപ്പട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും കേന്ദ്ര ധനകാര്യസമിതിക്ക് മുന്‍പിലുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ചൂരല്‍മലമുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവാക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top