Kerala
ശബരിമലയിൽ വരുമാനത്തിൽ വൻ വർദ്ധനവ്.,മുൻ വർഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിട്ടുള്ളത്
നട തുറന്ന് ഒൻപത് ദിവസം പൂർത്തിയായപ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിട്ടുള്ളത്.ഇത്തവണ ഇതേ വരെ 41 കോടി 64 ലക്ഷത്തി 65 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം ലഭിച്ചത് 28 കോടി 30 ലക്ഷത്തി 20 ആയിരത്തി 364 രൂപയാണ്.
അരവണ വിറ്റുവരവിൽ 17 കോടി, 71 ലക്ഷത്തി 60 ആയിരത്തി 470 രൂപ ലഭിച്ചപ്പോൾ, അപ്പം വിറ്റുവരവായി 2 കോടി 21 ലക്ഷത്തി 30 ആയിരത്തി 685 രൂപയും ലഭിച്ചു.കാണിക്ക ഇനത്തിൽ ഇതേ വരെ ലഭിച്ചത് 13 കോടി 92 ലക്ഷത്തി 31 ആയിരത്തി 625 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 9 കോടി 3 ലക്ഷത്തി 63 ആയിരത്തി 100 രൂപയാണ്.
ഇക്കാലയളവിൽ 6 ലക്ഷത്തി 12 ആയിരത്തി 290 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 3 ലക്ഷത്തി 3501 തീർത്ഥാടകരാണ് കൂടുതലായി എത്തിയത്.