കാഞ്ഞിരപ്പള്ളി:നവംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം (ഫോട്ടോ ) ക്യാൻവാസിൽ തയ്യാറാക്കിയ ചിത്രകാരനായ തമ്പലക്കാട് വിവി മധുസുദനൻ, വാരിക്കാട്ടിന്റെയും കുടുംബാംഗങ്ങളുടെയും പക്കൽ നിന്നും ഏരിയാ കമ്മറ്റി അംഗം വി.എൻ. രാജേഷ് ഏറ്റുവാങ്ങി.
യെച്ചുരിയുടെ ഫോട്ടോ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. പാർട്ടി ലോക്കൽ സെക്രട്ടറി സന്തോഷ് റ്റി.ബി., വി.ജി. ഗോപീകൃഷ്ണൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.റ്റി. ജോയി, ജോൺസൺ, എ എം അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ജോസി തോമസ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ചിത്രവിവരണം: പുതുതായി നിർമ്മിച്ച സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ – സീതാറാം യച്ചൂരി ഭവനിൽ സ്ഥാപിക്കാനുള്ള യച്ചൂരിയുടെ ഛായാചിത്രം ഇതുവരച്ച വി വി മധുസൂദനനിൽ നിന്നും കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം വി എൻ രാജേഷിൽ നിന്നും ഏറ്റുവാങ്ങുന്നു.