Kerala
ചാത്തന്നൂർ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യക്കുപ്പി മോഷണം നടത്തിയ യുവാവിനെ തേടുന്നു
കൊല്ലത്ത് ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു. ചാത്തന്നൂർ ബീവറേജസ് ഔട്ട്ലെറ്റിലായിരുന്നു സംഭവം.ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു കടത്തുകയായിരുന്നു.
ബീവറേജസ് ഔട്ട്ലെറ്റിൽ സ്റ്റോക്ക് നോക്കുന്ന സമയത്താണ് ഒരു മദ്യക്കുപ്പി മോഷണം പോയ വിവരം ജീവനക്കാർ അറിയുന്നത്. മോഷ്ടാവിനെ ഇതുവരെയായും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.