Kottayam

റബ്ബര്‍ വിലയിടിവ്; യോജിച്ച പോരാട്ടത്തിന് കര്‍ഷകര്‍ മുന്നിട്ടിറങ്ങണം-ജോസ് പാറേക്കാട്ട്

Posted on

പാലാ: റബ്ബര്‍ വിലയിടിവ് തടയുവാന്‍ യോജിച്ച പോരാട്ടത്തിന് കര്‍ഷകര്‍ മുന്നിട്ടിറങ്ങണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോസ് പാറേക്കാട്ട് ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.

കേന്ദ്രസര്‍ക്കാരും വ്യവസായികളും ഒത്തുകളിക്കുതുമൂലം റബ്ബറിന് വിലത്തകര്‍ച്ച ഉണ്ടാകു സഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി രൂപീകരിച്ച ആര്‍പിഎസുകള്‍ നോക്കുകുത്തികളായി മാറിയിരിക്കു കാഴ്ചയാണ് സംജാതമായിരിക്കുന്നത്. കര്‍ഷക താല്പര്യം സംരക്ഷിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകരോഷം പ്രകടിപ്പിക്കുവാന്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെും യോജിച്ച പോരാട്ടത്തിന് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ കേരളാ കോൺഗ്രസ് (എം) മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ടോമി കപ്പലുമാക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാജന്‍ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട് അവിരാച്ചന്‍ കോക്കാട്ട്, ജിമ്മിച്ചന്‍ മണ്ഡപം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ചെങ്ങളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. ജോയിസ് പുതുവേലില്‍, ഷെയ്സ് കോഴിപൂവനാനിക്കൽ ,വില്‍സൺ പതിപ്പള്ളില്‍, മാത്യു മണ്ഡപം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version