Kottayam
നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു
കോട്ടയം :പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ പരിശീലകൻ ശ്രീ. വിജേഷ് ടി.വി. സ്വാഗതപ്രസംഗം നടത്തി.
പ്രിൻസിപ്പാൾ ബോബി തോമസ് അധ്യക്ഷപ്രസംഗം നിർവഹിച്ചു.സംസ്ഥാന സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനാ കമ്മീഷണർ ശ്രീ. മുഹമ്മദ് സഹൽ ചടങ്ങിൽ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്കൗട്ടിംഗ്, ഗൈഡിംഗ് പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികളിൽ നേതൃപാടവവും സത്യസന്ധതയും പകർന്നുനൽകുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
ചടങ്ങിന്റെ മുഖ്യപ്രഭാഷണം റവ.സിസ്റ്റർ സ്നേഹ പോൾ (എസ്.എം.സി.) നിർവഹിച്ചു. സ്‌കൗട്ടിംഗിന്റെയും ഗൈഡിംഗിന്റെയും മൂല്യങ്ങൾ സമൂഹത്തിൽ യുവജനങ്ങൾ നടത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനശിലയാണെന്ന് സിസ്റ്റർ ചൂണ്ടിക്കാട്ടി. വൈസ് പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിയോണി എസ് എം സി, സിസ്റ്റർ കരോളിൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ശ്രീമതി ജയ സാബു നന്ദി രേഖപ്പെടുത്തി.സ്കൂളിന്റെ പുതിയ സംരംഭം വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും നേതൃത്വം കഴിവുകളും വളർത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.