അച്ചായൻ ഗോൾഡിന്റെ പാലാ ശാഖയിലെത്തിയ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ബോർഡ് കത്തിക്ക് കുത്തികീറി ;ജീവനക്കാരെ ഭീഷണിപ്പെടുത്തി.വൈകിട്ട് 6.55 ഓടെയായിരുന്നു ആക്രമണം. സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കൈമാറും ടോണി വർക്കിച്ചൻ.
പാലാ:അച്ചായൻ ഗോൾഡിന്റെ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള പാലാ ശാഖയിൽ ഇന്ന് വൈകിട്ട് 6.55 ഓടെ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കാറിൽ വന്നിറങ്ങുകയും .കരുതി വച്ചിരുന്ന കത്തി കൊണ്ട് അച്ചായൻ ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് കീറുകയുമായിരുന്നു.ഇത് കണ്ടു ജീവനക്കാർ പ്രധാന വാതിലിന് സമീപം നിന്നപ്പോൾ നിങ്ങളുടെ പള്ളയ്ക്ക് കത്തി കേറ്റും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് അച്ചായൻ ഗോൾഡ് പാലാ ശാഖയിലെ ജീവനക്കാർ കോട്ടയം മീഡിയയോട് പറഞ്ഞു .
തുടർന്ന് ഷാജുവിന്റെ ഡ്രൈവർ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ജീവനക്കാർ പറഞ്ഞു .അതേസമയം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ വാങ്ങി സ്വന്തം സ്ഥലത്ത് അച്ചായൻ ഗോൾഡിന്റെ പരസ്യം വച്ചതെന്ന് ജീവനക്കാർ കോട്ടയം മീഡിയയോട് പറഞ്ഞു .സംഭവം അറിഞ്ഞ് കോട്ടയത്തായിരുന്ന ടോണി വർക്കിച്ചൻ സ്ഥലത്തെത്തുകയും ;പോലീസ് അധികാരികളുമായും ;വ്യാപാരി വ്യവസായി നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു.ഇന്ന് രാത്രി തന്നെ പോലീസിൽ കേസ് കൊടുക്കുമെന്നാണ് ടോണി വർക്കിച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞത് . എനിക്ക് പല സംരഭങ്ങളുണ്ട് ഇങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇതുപോലെ ഗുണ്ടായിസം കാട്ടിയാൽ എനിക്കും എന്റെ ജീവനക്കാർക്കും എങ്ങനെ മുന്നോട്ടു പോകുവാൻ സാധിക്കുമെന്ന് ടോണി വർക്കിച്ചൻ ചോദിച്ചു .
ഫെബ്രുവരി മാസം അധികാരം ഒഴിയേണ്ട ഷാജു തുരുത്തൻ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത് .അവസാന വര്ഷം എൽ ഡി എഫിലെ ധാരണ അനുസരിച്ച് കേരളാ കോൺഗ്രസ് എമ്മിലെ തോമസ് പീറ്ററാണ് ചെയർമാനായി വരേണ്ടത്.എന്നാൽ അങ്ങനെയൊരു എഗ്രിമെന്റ് ഇല്ലെന്നും തനിക്കു രണ്ടു വർഷവും ചെയര്മാനാക്കണമെന്നുമാണ് ഷാജു തുരുത്തന്റെ നിലപാട്.അവസാന രണ്ടു വര്ഷം താൻ തന്നെയാണ് ചെയര്മാനെന്നും അത് എഗ്രിമെന്റ് എഴുതി വച്ചിട്ടില്ലെന്നും അത് തന്റെ ശ്രദ്ധ കുറവാണെന്നും ഷാജു തുരുത്തൻ അടുത്ത ആൾക്കാരോട് പറയാറുണ്ട് .
എന്നാൽ പാർലമെന്ററി പാർട്ടിയിൽ ഒരംഗത്തിന്റെ പോലും പിന്തുണ ഷാജുവിനില്ലെന്നതും ശ്രദ്ധേയമാണ് .മുൻസിപ്പൽ ആഫീസിലെ കാര്യങ്ങളെല്ലാം കുത്തഴിഞ്ഞ മട്ടിലാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം.സ്റ്റാഫുകളുടെ സമരസപ്പെട്ട് പോകുന്ന നിലപാടല്ല ചെയർമാൻ ഷാജു തുരുത്തന്റേത്.ഒരു വിധത്തിൽ കെട്ടിപൊക്കികൊണ്ട് വരുന്ന പ്രതിച്ഛായയെല്ലാം കൈയ്യിലിരിപ്പ് കൊണ്ട് നഷ്ട്ടപ്പെടുത്തുകയാണെന്നും നിരീക്ഷകർ പറയുന്നു .