Kerala
തൊഴിലാളികളുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ ഫാക്ടറി തുറന്നാൽ അടപ്പിക്കാനുള്ള ശേഷി തൊഴിലാളിക്കുണ്ട് :ഷാജു തുരുത്തൻ
പാലാ :റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ പിരിഞ്ഞ് പോന്ന തൊഴിലാളിക്ക് നൽകുവാനുള്ള ആനുകൂല്യങ്ങൾ നൽകാതെ ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള തീരുമാനം ചെറുത്ത് തോൽപ്പിക്കുനുള്ള ശേഷി തൊഴിലാളിക്കുണ്ടെന്നു പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ അഭിപ്രായപ്പെട്ടു.
എം ആർ എം പി സി എസ്സിന് മുമ്പിൽ പെൻഷൻ തൊഴിലാളികളുടെ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷാജു തുരുത്തൻ.തൊഴിലാളികളുടെ ധർമ്മ സമരത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ഒരു കാലത്ത് സമ്പൽ സമൃദ്ധമായിരുന്നു സൊസൈറ്റിയാണ് അധികാരികളുടെ പിടിപ്പ് കേട് മൂലം നാമാവശേഷമായത്.ഇപ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ ഫാക്റ്ററി തുറന്നു പ്രവർത്തിപ്പിക്കുമ്പോൾ നാട്ടുകാരായ ജനങ്ങൾക്കും മലിനീകരണം ഭീഷണിയാവുകയാണ് .തൊഴിലാളികളുടെ ആനുകൂല്യങ്ങൾ തന്നെ തീരുവെന്നു കെ ടി യു സി നേതാവ് ജോസുകുട്ടി പൂവേലി ധർണയെ അഭിവാദ്യം ചെയ്തു കൊണ്ട് പറഞ്ഞു .
താൻ ഈ സൊസൈറ്റിയിൽ നിന്നും 2019 ലാണ് പിരിഞ്ഞത് എന്നാൽ അധികാരികൾ രേഖയിൽ 2013 ൽ പിരിഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് .എംപ്ലോയിസ് സൊസൈറ്റിയിൽ നിന്നും എടുത്ത ലോണിന്റെ തിരിച്ചടവിനായി നോട്ടീസ് വരുമ്പോൾ തൊഴിലാളികൾ നാറ്റം തിരിയുകയാണെന്നു ബി എം എസ് നേതാവ് ശിവദാസ് പറഞ്ഞു .എടുക്കാത്ത ലോൺ വരെ എടുത്തെന്ന് രേഖയിൽ കൃത്രിമം മാനേജ്‌മെന്റ് നടത്തിയിട്ടുണ്ടെന്ന് ശിവദാസ് കൂട്ടിച്ചേർത്തു.
ധർണ്ണ സമരത്തിൽ ഷാജു തുരുത്തൻ ;ജോസുകുട്ടി പൂവേലിൽ .(കെ ടി യു സി)ശിവദാസ് (ബി എം എസ് ) തുടങ്ങിയവർ പ്രസംഗിച്ചു.