കോട്ടയം :പാലാ :പാലായുടെ സമകാലീന രാഷ്ട്രീയത്തിൽ സിപിഐ(എം)ന്റെ അനിഷേധ്യ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് വൈകിട്ട് പാലായിൽ നടന്ന പ്രകടനം തൊഴിലാളി വർഗ്ഗത്തിന്റെ കൂലം കുത്തിയൊഴുക്കായി മാറി.മീനച്ചിലാർ പടിഞ്ഞാറേക്ക് ഒഴുകിയപ്പോൾ സിപിഐ (എം)തീർത്ത ചുവപ്പ് നദി കിഴക്കോട്ടൊഴുകി കുരിശുപള്ളി കവലയിലെ കൊടിയേരി ബാലകൃഷ്ണൻ നഗറിലെത്തി.
മഴ മാറി നിന്ന സായം സന്ധ്യയിൽ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ചപ്പോൾ തെളിഞ്ഞ ആകാശം പോലെ സഖാക്കളുടെ മുഖവും തെളിഞ്ഞു .ആദ്യം ചുവപ്പ് സേനയുടെ പട്ടാള ചിട്ടയിലുള്ള ബാന്റ് സംഘം സഞ്ചരിച്ചു.തൊട്ടു പിറകെ ചുവപ്പ് സേനയും കൃത്യതയോടെ മാർച്ച് ചെയ്തു.കൊച്ചുകുട്ടികൾ വരെ കാക്കി പാന്റും ;ചുവപ്പൻ ഷർട്ടുമണിഞ്ഞു മാർച്ച് ചെയ്തു.
തുടർന്ന് ബഹുജന പ്രകടനത്തിന് സിപി ഐ (എം) നേതാക്കളായ ലാലിച്ചൻ ജോർജ് ;പിഎം ജോസഫ് ;ഷാർലി മാത്യു ;ജോയി കുഴിപ്പാല ;ജാന്റീഷ് തുടങ്ങിയവർ നേതൃത്വം നൽകി.ചലച്ചിത്ര താരം ഗായത്രി വർഷ കരൂർ ലോക്കൽ കമ്മിറ്റിയുടെ ബാനറിന് പിന്നിൽ അണിനിരന്നു.പഞ്ചവാദ്യമേളം ,ചെണ്ടമേളം ;വനിതാ ചെണ്ടമേളം തുടങ്ങിയവ പ്രകടനത്തിന് കൊഴുപ്പേകിയപ്പോൾ എൽ ഇ ഡി ബൾബ് ഘടിപ്പിച്ച നാടൻ കലാരൂപങ്ങളും പ്രകടനത്തിന് മേളക്കൊഴുപ്പേകി .പ്രകടനത്തിൽ പങ്കെടുത്തവർ ചുവപ്പ് ബലൂണുകളും ചെങ്കൊടിയും എന്തിയപ്പോൾ അതൊരു ചുവപ്പ് നദിയായി മാറിയിരുന്നു .
പ്രകടനത്തിലെ വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു .കുഞ്ഞുങ്ങളെ ഒക്കത്തേന്തിയ അമ്മമാരും ,വായോ വൃദ്ധരും ;യുവാക്കളും പ്രകടനത്തിൽ പങ്കെടുത്തു .അവരൊന്നാകെ പറഞ്ഞു.ഞങ്ങടെ നെഞ്ചിലെ ചോരയാൽ തീർത്തൊരു.അരിവാള് മിന്നുന്ന രക്തക്കൊടി ;അക്കൊടി ചെങ്കൊടി പാറി പറപ്പിക്കാൻ ;ഞങ്ങൾ വരുന്നിതാ ചെന്താരമായ്.ആര് കിണഞ്ഞ് ശ്രമിച്ചാലും ;തച്ചു തകർക്കാനാവില്ല ;അജയ്യമാണീ പ്രസ്ഥാനം .,ചെങ്കൊടി ഞങ്ങളുയർത്തിക്കെട്ടും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ