പാലാ – പാലാ നഗരസഭയിൽ നിന്നും ഈരാറ്റുപേട്ട നഗര ലേക്ക് സ്ഥലംമാറ്റം ലഭിച്ച പാലായുടെ സ്വന്തം ജനകീയ ഹെൽത്ത് ഇൻസ്പെക്ടർ ജെഫീസ് വി. എച്ചിന് നഗരസഭാ മുനിസിപ്പൽ സൗഹൃദ കൂട്ടായ്മയും പാലാ ആർമിയും സംയുക്തമായി യാത്രയയപ്പ് നൽകി. കഴിഞ്ഞ നാലര വർഷക്കാലമായി പാലായിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നു.
ആത്മാർത്ഥവും നിശബ്ദവുമായ സേവനം കൊണ്ട് പാലാക്കാരുടെ മനസ്സിൽ ഇദ്ദേഹം ഒരു ജനകീയ ഹെൽത്ത് ഓഫീസറായി മാറുകയായിരുന്നു… സമയം നോക്കാതെ മുഖം നോക്കാതെ തന്റെ മുമ്പിൽ എത്തുന്ന ഏതൊരു ഫയലിലും ഒരു ജീവ സാമീപ്യം ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് എപ്പോഴും കർമ്മനിരതനനായിരുന്നു ഈ ഇൻസ്പെക്ടർ.
ലൈസൻസ്, ലോറി വെള്ളം നൽകൽ, മറവു ചെയ്യൽ, കാട് വൃത്തിയാക്കൽ, ശുചീകരണം എന്നിങ്ങനെ ഏത് ആവശ്യത്തിനും എപ്പോൾ വിളിച്ചാലും ശ്രീ ജഫീസ് ഏതൊരു പബ്ലിക്കിനും ലഭ്യമായിരുന്നു എന്ന് അനുമോദന പ്രസംഗത്തിൽ ചെയർമാൻ ഷാജു വി തുരുത്തൻ അറിയിച്ചു. ജോസ് ജംഗ്ഷനിൽ വച്ച് നടന്ന യോഗത്തിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിജോയ് മണർകാട്ടു, രവി പാല എന്നിവർ പ്രസംഗിച്ചു…