Sports
രാവിലെ മുട്ട;ഉച്ചയ്ക്ക് കൊട്ട;വൈകിട്ട് ഡാഷ് തോമസ് മനയാനിയുടെ ചിട്ട ഇങ്ങനെ;ഏഴുമാസമുള്ള അന്നയെയും കൂട്ടി പിതാവ് മരത്തോണിന്
പാലാ മാരത്തൺ:രാവിലെ മുട്ട;ഉച്ചയ്ക്ക് കൊട്ട;വൈകിട്ട് ഡാഷ് തോമസ് മനയാനിയുടെ ചിട്ട ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം തന്നെ സ്റ്റേജിൽ കയറി പറയുമ്പോൾ മരത്തോണിൽ പങ്കെടുത്തവരൊക്കെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.അവതാരകൻ സാറിന്റെ ജീവിത രീതി എങ്ങനെയെന്ന് ചോദിച്ചപ്പോഴാണ് 85 കാരനായ തോമസ് മനയാനി സരസമായി ഇങ്ങനെ പറഞ്ഞത്. ഏഴുമാസം പ്രായമുള്ള അന്നയെയും കൂട്ടി പിതാവ് മരത്തോണിൽ പങ്കെടുത്തു.മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ പിതാവ് അരുൺ സാവിയോ നെല്ലിക്കുന്നേൽ തന്റെ ഏഴ് മാസം പ്രായമായ മകൾ അന്നയെ ഷോൾഡർ ബാഗിൽ ഇട്ടുകൊണ്ടാണ് മൂന്നു കിലോ മീറ്റർ ഓട്ടത്തിൽ പങ്കെടുത്തത് .അന്നയുടെ മുത്തച്ഛൻ പഴയ കായീക താരമായ അലക്‌സ് മേനാമ്പറമ്പിലും സജീവ സാന്നിധ്യമായി കൊച്ചു മകളെയും എടുത്തു കൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു .അച്ചായൻ ഗോൾഡ് സ്പോൺസർ ചെയ്ത പാലാ മരത്തോണിന്റെ വിശേഷങ്ങളാണിതൊക്കെ .
ഭിന്ന ശേഷിക്കാരനായ ധനുഷ് ഇരിങ്ങാലക്കുടയിൽ നിന്നാണ് മരത്തോണിൽ പങ്കെടുക്കാനായി എത്തിയത് .സ്വന്തമായി ടി വി മെക്കാനിക് ഷോപ്പ് നടത്തുകയാണ് ധനുഷ് .10 കിലോമീറ്റർ, മൂന്നു കിലോമീറ്റർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും ആരംഭിച്ച 21 കിലോമീറ്റർ ഹാഫ് മാരത്തൺ പാലാ ഈരാറ്റുപേട്ട റോഡിൽ മേലംപാറ വരെ പോയി തിരികെ കോളേജിലാണ് ഫിനിഷ് ചെയ്തത്.
50 വയസ്സിന് മുകളിൽ പുരുഷ വിഭാഗം 21 കിലോമീറ്ററിൽ സാബു ജി.തെരുവിൽ, 50 വയസ്സിന് താഴെ മുഹമ്മദ് സബീൽ എന്നിവർ ഒന്നാം സ്ഥാനം നേടി. വനിതാ വിഭാഗം 50 വയസ്സിന് മുകളിൽ 21 കിലോമീറ്റർ എ. കെ.രമയും 50 വയസ്സിന് താഴെ പൗർണ്ണമിയൂം ജേതാക്കളായി.
പുരുഷ വിഭാഗം 10 കിലോമീറ്റർ 50 ന് മുകളിൽ സാബു പോൾ, 50 ന് താഴെ കെ.അരുണും വിജയികളായി.വനിതാ വിഭാഗം 10 കിലോമീറ്റർ വ്യത്യസ്ത വിഭാഗങ്ങളിൽ എൽസമ്മ ചെറിയാൻ, ജി.ജിൻസി എന്നിവർ ഒന്നാം സ്ഥാനം നേടി.വ്യത്യസ്ത വിഭാഗം മത്സരങ്ങൾ ഡിവൈഎസ്പി കെ.സദൻ, പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്, മാഗി ജോസ് മേനാമ്പറമ്പിൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. മാഗി ജോസ് മേനാമ്പറമ്പിൽ, ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ, ചെറി അലക്സ്, ഡോ ജിൻസ് കാപ്പൻ, സാനു ജോസഫ്, ജോർജ് കുട്ടി മേനാമ്പറമ്പിൽ, ഉണ്ണി കുളപ്പുറം, അനൂപ് ഡെക്കാത്തലൻ, എം.അബ്ദുള്ള ഖാൻ, എന്നിവർ നേതൃത്വം നൽകി.
മത്സരശേഷം സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ പാലാ ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകി. പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിൽ അധികം മത്സരാർത്ഥികൾ പാലാ മാരത്തണിൽ പങ്കെടുത്തു. മൂന്ന് കിലോമീറ്റർ ഫാമിലി ഫൺ റൈസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. 5 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. മുൻ കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ ജോസഫ് മനയാനി (87) പാലാ മരത്തണിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥിയായി. മത്സരാർത്ഥികളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. വരും വർഷങ്ങളിലും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ വിപുലമായ രീതിയിൽ പാലാ മാരത്തൺ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.