Kerala

ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം നല്‍കിയ പത്ര പരസ്യത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Posted on

ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം നല്‍കിയ പത്ര പരസ്യത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാല്‍, വിവാദമായ പരസ്യം മാത്രം കമ്മിഷനെ കാണിച്ചില്ല.

മറ്റ് തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ക്ക് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം മീഡിയ മോനിറ്ററിംഗ് കമ്മിറ്റി ചേർന്ന് മേൽ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version