പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.
ബി.ജെ.പിയിലെ ആനിയമ്മ സണ്ണിയായിരുന്നു എതിർ സ്ഥാനാർത്ഥി. സി.പിഎമ്മിൽ നിന്ന് പുറത്താക്കിയ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ബി.ജെ പി യ്ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ വോട്ട് തുല്യനിലയിലാവുകയായിരുന്നു. നറുക്കെടുപ്പിൽ ഭാഗ്യം കോൺഗ്രസിനെ തുണച്ചു.
അവിശ്യാസത്തിലൂടെ പുറത്താക്കപ്പെട്ട എൽ.ഡിഎഫിലെ റെജി ഷാജി എത്തിയിരുന്നെങ്കിലും വോട്ട് ചെയ്തില്ല. അവിശ്വാസത്തിലൂടെ പ്രസിഡൻ്റിനെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിലും വൈസ് പ്രസിഡൻ്റ് സ്ഥാനം നേടിയതിൻ്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ്. വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട രാജമ്മ ഗോപിനാഥിനെ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു.