Kerala

സിറാജ്, സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യത്തെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിന് ഉറച്ച വിജയ പ്രതീക്ഷ

Posted on

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു.

മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സിറാജ്, സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യത്തെയും രാഹുൽ വിമർശിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തിൽ വെവ്വേറെ പരസ്യങ്ങൾ വരുന്നതെന്നും രാഹുൽ ചോദിച്ചു. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങൾ അതൊന്നും കാര്യമായിട്ടെടുക്കാൻ പോകുന്നില്ലെന്നും,

മണ്ഡലത്തിൽ വോട്ട് ചെയ്യാനാകാത്തതിൽ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേർക്കാൻ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ച് ധാർമികത പുലർത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version