കോട്ടയം :ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികൾക്ക് അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതിരൂപത ചാപ്ലയിൻ ഫാ.റ്റീനേഷ് കുര്യൻ പിണർക്കയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. പുന്നത്തുറ യൂണിറ്റ് ചാപ്ലയിൻ ഫാ.ജെയിംസ് ചെരുവിൽ ,കിടങ്ങൂർ ഫൊറോനാ പ്രസിഡന്റ് ശ്രീ.ബെനിസൺ പുല്ലുകാട്ട്, കിടങ്ങൂർ ഫൊറോനാ ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. അതിരൂപത സെക്രട്ടറി അമൽ സണ്ണി യോഗത്തിന് സ്വാഗതവും പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സ്റ്റിനു തോമസ് കണ്ണാമ്പടത്തിൽ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ വിവാഹദിനാചാര മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. ചുങ്കം ,മോനിപ്പള്ളി , ഉഴവൂർ യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റക്കര, കല്ലറ പഴയ പള്ളി, മാറിക, കരിങ്കുന്നം, നീറിക്കാട് എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി.കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, ഫാ. ജോൺ ചേന്നാകുഴി ഉൾപ്പെടെയുള്ളവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ-സംസ്ഥാന-ദേശീയ-അന്തർദേശീയതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള പതിനഞ്ചോളം പ്രതിഭകളെ യോഗത്തിൽ ആദരിക്കുകയുണ്ടായി. നെല്ലും നീരും പേര് നിർദ്ദേശിച്ച കൈപ്പുഴ ഫൊറോന പ്രസിഡന്റ് ആൽബർട്ട് ടോമിനെ യോഗം അനുമോദിക്കുകയുണ്ടായി. കെ.സി.വൈ.എൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഷോർട്ട് ഫിലിം കോമ്പറ്റീഷനിൽ വിജയികൾ ആയവർക്കും, യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കൃഷിക്കൂട്ടം മത്സരത്തിൽ വിജയികൾ ആയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുതു.മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ യൂണിറ്റുകൾക്കും കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നന്ദിയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അതിരൂപത ഭാരവാഹികളായ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സി ലേഖ SJC, നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് ജോൺ , ബെറ്റി തോമസ്, അലൻ ബിജു, പുന്നത്തുറ യൂണിറ്റ് അസി. ചാപ്ലയിൻ ഫാ. ജോസഫ് തച്ചാറ ഡയറക്ടർ ബിബീഷ് ജോസ് ഓലിക്കമുറിയിൽ ,അഡ്വൈസർ അരുൺ SVM, ഭാരവാഹികളായ ജോസൻ റ്റോം, റിജോയ്‌സ് റെജി, അലീഷ ജോമോൻ, എയ്ഞ്ചൽ മേരി ജോഷി, കിടങ്ങൂർ ഫൊറോനാ ഭാരവാഹികൾ ഉൾപ്പെടെ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.സി.വൈ.എൽ അതിരുപതാ സമിതി സംഘടിപ്പിച്ച ജന്മദിനാഘോഷഷം വിജയകരമായി ഏറ്റെടുത്തു നടത്തിയ പുന്നത്തുറ കെ സി വൈ എൽ യൂണിറ്റ് ന് അതിരൂപതാസമിതിയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.