Kerala
കരൂർ വെള്ളഞ്ചൂർ ഭാഗം മറ്റൊരു വിളപ്പിൽശാല ആകുമോ..?കരൂർ ലാറ്റക്സ് ഫാക്ടറിയുടെ മലിനജലത്തിലെ അമോണിയാ ശ്വസിച്ച നാട്ടുകാർക്ക് പരക്കെ രോഗഭീഷണി
പാലാ :പാലാ മുൻസിപ്പാലിറ്റിയുടെയും ;കരൂർ പഞ്ചായത്തിന്റെയും അതിർത്തിയിൽ പ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുള്ള കരൂർ ലാറ്റക്സ് ഫാക്ടറിയിലെ മലിന ജലം മഴയത്ത് ഒഴുക്കി വിട്ടതാനാൽ നാട്ടുകാർ പരക്കെ രോഗഭീഷണിയുടെ നിഴലിലാണ്
അമോണിയ ശ്വസിച്ച നാട്ടുകാർക്ക് ശ്വാസം മുട്ടലും ;കടുത്ത ജലദോഷവും ;തുമ്മലും സർവ സാധാരണമായി കഴിഞ്ഞു.രോഗബാധിതരായ കുഞ്ഞുങ്ങൾ ഈ ദുർഗന്ധം ശ്വസിച്ചാലുടനെ കുഴഞ്ഞു വീഴുന്ന അവസ്ഥയിലുമാണ്.ഇന്നലെ ചേർന്ന നാട്ടുകാരുടെ അടിയന്തിര യോഗമാണ് ആക്ഷൻ കൗൺസിൽ രൂപീകരിക്കുവാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ വീട്ടമ്മമാരടക്കമുള്ള നാട്ടുകാർ സംഘടിച്ചെത്തി ഫാക്ടറി അധികൃതർക്കു മുന്നറിയിപ്പ് നൽകി.എന്നാൽ ട്രീറ്റ് മെന്റ് പ്ലാന്റ് ഇന്ന് രാവിലെ പ്രവർത്തിപ്പിച്ചത് ജനരോക്ഷം തടയാനുള്ള പൊടികൈ ആണെന്ന് വീട്ടമ്മമാർ കുറ്റപ്പെടുത്തി.ഈ ഭാഗത്തേക്ക് ഓട്ടോ വിളിച്ചാൽ പോലും വരാത്ത നിലയിലേക്കായി കാര്യങ്ങളെന്ന് വീട്ടമ്മമാർ പറയുന്നു .കല്യാണം വരെ മുടങ്ങുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ .സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങോട്ടുള്ള സ്ഥലം വേണ്ടെന്നു പലരും പറഞ്ഞു സ്ഥല കച്ചവടം വരെ മുടങ്ങിയതായി നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു .
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ;സ്ഥലം കൗൺസിലർ ജോസിൻ ബിനോ;ലാലിച്ചൻ ജോർജ് (സിപിഐ (എം )ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ )ജോസുകുട്ടി പൂവേലി (കേരളാ കോൺഗ്രസ് എം )എന്നിവർ നാട്ടുകാർക്ക് പിന്തുണയുമായെത്തി.സുരക്ഷാ മാനദണ്ഡം പാലിക്കാതെ നാട്ടുകാർക്ക് ഭീഷണിയായാൽ രൂക്ഷമായ സമരത്തെ നേരിടേണ്ടി വരുമെന്ന് നാട്ടുകാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ