Kerala

വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ;തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥയുണ്ടായത്

Posted on

സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ,

നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടി ആശുപത്രിയിൽ തുടരുകയാണ്.

രണ്ടു സ്കൂളുകളിലെയും വിനോദയാത്ര സംഘം തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. വ്യാഴാഴ്ചയാണ് കുട്ടികള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version