പാലാ:മൂന്ന് ദിവസത്തെ ക്രൈസ്തവ ദേശീയസമ്മേളനം സമാപിച്ചു. സിസിഐ ജനറൽ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മെത്രാൻ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. പ്രശ്നങ്ങൾ മാത്രമല്ല അതിനുള്ള പരിഹാരവും സിസിഐ മീറ്റിംഗിൽ ഉണ്ടായിരുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിസിഐ പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അന്തിമ പ്രസ്താവനയുടെ അവതരണം നടത്തി. സിസിഐ വൈസ് പ്രസിഡന്റ് ആൻ്റൂസ് ആൻ്റണി ഫാ. എ.ഇ.രാജു അലക്സ്, സെക്രട്ടറി സി.സി.ഐ, സിസിഐ വൈസ് പ്രസിഡൻ്റ് . ക്ലാര ഫെർണാണ്ടസ്, സിആർഐ ദേശീയ സെക്രട്ടറി,
സി. എൽസ മുട്ടത്ത്, സെക്രട്ടറി സിബിസിഐ ലെറ്റി കമ്മീഷൻ, ഷവലിയാർ അഡ്വ. വി സി സെബാസ്റ്റ്യൻ, സാബു ഡി മാത്യു തുടങ്ങിയവർ സംസാരിച്ചു. സിസിഐ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം മോൺ. ജോളി വടക്കൻ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.