Kerala

സഹോദരങ്ങൾ മഞ്ഞപിത്തം ബാധിച്ച് മരിച്ച സംഭവത്തിൽ കോഴിക്കോട് ബീച്ചിലെ അനധികൃത കടക്കാരെ ഒഴിപ്പിച്ചു

Posted on

തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന നടന്നു.

അനധികൃത കടകളെല്ലാം നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയിൽ 19 കച്ചവടക്കാര്‍ക്ക് പിഴയിട്ടു. ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. പന്തലും മേശയും കസേരകളുമിട്ടായിരുന്നു നിരവധി പേർ അനധികൃത കച്ചവടം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version