Kottayam
അധസ്ഥിതരെ ചേർത്ത് പിടിക്കുകയെന്നത് പാലാ രൂപതയുടെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സമൂഹത്തിലെ അധ:സ്ഥിതരെ ചേർത്ത് പിടിക്കുകയെന്നത് പാലാ രൂപതയുടെ മുഖമുദ്രയാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.രാമപുരത്ത് നടക്കുന്ന ക്രൈസ്തവ മഹാ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാർ കല്ലറങ്ങാട്ട് .
പാലാ രൂപതയിലെ ആറിലൊന്ന് ഡി.സി എം എസ് (ദലിത് കത്തോലിക്കാ മഹാസഭ )കാരാണെന്നും. അവരെയും മുഖ്യധാരയിൽ ചേർത്ത് നിർത്തുന്ന സമീപനത്തിൻ്റെ ഭാഗമാണ് ഈ മഹാസമ്മേളനമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മുനമ്പം വിഷയത്തിൽ കത്തോലിക്കാ സഭ പതിതരോടൊപ്പമാണെന്ന് അസന്നിദ്ധമായി പറഞ്ഞിട്ടുണ്ട് എന്നും കല്ലറങ്ങാട് പിതാവ് കൂടി ചേർത്തു.