Kerala

ചെരുപ്പ് വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം മോഷ്ടിച്ചു., തലശ്ശേരിയിലെ ചെരുപ്പു കടയിലാണ് യുവാവും യുവതിയും ചേർന്ന് മോഷണം നടത്തിയത്

ചെരുപ്പ് വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം മോഷ്ടിച്ചു. തലശ്ശേരിയിലെ ചെരുപ്പു കടയിലാണ് യുവാവും യുവതിയും ചേർന്ന് മോഷണം നടത്തിയത്. ഇരുവരും ചെരിപ്പുകൾ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ യുവാവ് ആരുമറിയാതെ മേശവലിപ്പിൽ നിന്ന് 5,000 രൂപ മോഷ്ടിക്കുകയായിരുന്നു. കട ഉടമ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

തലശ്ശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട് വെയർ ഷോപ്പിലാണ് മോഷണം നടന്നത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേർ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തിലെ യുവാവ് ബെൽറ്റ് നോക്കുന്നതായി നടിച്ച് കടയിൽ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് നീങ്ങുകയും ഞൊടിയിടയിൽ മേശവലിപ്പിലെ പണമെടുത്ത് കീശയിലാക്കി സ്ഥലം വിടുകയും ചെയ്തു.

ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 5,000 രൂപയാണ് നഷ്ടപ്പെട്ടത്. നഗരത്തിലെ മറ്റൊരു കടയിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top