Kerala

സി സി ഐയുടെ ദേശീയസമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ഭരണങ്ങാനത്ത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ പ്രതിനിധികളുടെ വിശുദ്ധ കുർബാനയർപ്പണം

Posted on

 

കോട്ടയം :രാവിലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ദൈവാലയത്തിൽവെച്ചുള്ള വിശുദ്ധ കുർബാനയോടുകൂടി സി സി ഐയുടെ ദേശീയസമ്മേളനത്തിന്റെ രണ്ടാം ദിനം ആരംഭിച്ചു. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബംഗളുരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ, കണ്ണൂർ ബിഷപ്പ് റവ ഡോ അലക്സ് വടക്കുംതല എഴുപത്തിയഞ്ചിലേറെ വൈദികർ 125 പ്രതിനിധികൾ എന്നിവർ രണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ദൈവാലയത്തിൽവെച്ചുള്ള വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.

തുടർന്നുള്ള സെഷനുകളിൽ റിട്ടയേർഡ് പി.ജെ.തോമസ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തിയ. അല്മായർ ഈ സമൂഹത്തിലെ വിശ്വാസ പ്രഘോഷകരാണെന്നും ആധുനികയുഗത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും മാധ്യമങ്ങളുടേയും സ്വാധീനം സുവിശേഷാത്മക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്നു നടന്ന പാനൽ ചർച്ചകളിൽ ഡോ. ചാക്കോ കാളംപറമ്പിൽ പരിസ്ഥിതി പ്രതിസന്ധികളെയും കുറിച്ചും ഡോക്ടർ മാത്യു സി.റ്റി ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും ഡോക്ടർ തരകൻ അല്മായരുടെ സാമ്പത്തിക
സുസ്ഥിതിയെകുറിച്ചും നിലനിൽപ്പിനെകുറിച്ചും പ്രബന്ധങ്ങളവതരിപ്പിച്ചു.

സിനാഡാത്മക സഭയുടെ പ്രത്യാശയോടെയുള്ള യാത്രയെക്കുറിച്ച് കെസിബിസി സെക്രട്ടറി ജനറൽ റവ ഡോ അലക്സ് വടക്കുംതല ക്ലാസ് നയിച്ചു. സിബിസിഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കമ്മീഷനുകളുടെ റിപ്പോർട്ടിങ് സെക്ഷനും തുടർന്ന് നടന്നു. വൈകിട്ട് കേരളത്തനിമയുടെ പ്രതിഫലനമെന്നോണം മാർഗംകളി, പരിചമുട്ടുകളി തനതായ കലാരൂപങ്ങളുടെ ആവിഷ്കാരവും ഈ ദേശീയ സമ്മേളനത്തിന് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version