Kerala
കണ്ണൂരിൽ നാടകവാൻ അപകടത്തിൽപെട്ട് രണ്ട് നടിമാർ മരിച്ചു;മരിച്ചത് കായങ്കുളം ;കരുനാഗപ്പള്ളി സ്വദേശിനികൾ
കണ്ണൂർ : കൊളക്കാട്: നാടകവണ്ടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു.കൊളക്കാട് പോകുന്ന വഴിക്ക് എസ് വളവിന് സമിപം വെച്ച് ചേര്‍ത്തലയില്‍ നിന്നും വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോകുന്ന നാടകവണ്ടിയാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.
നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് രണ്ട് പേർ മരിച്ചു. കണ്ണൂർ മലയാംപടിയിലാണ് അപകടമുണ്ടായത്. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ജലി കായംകുളം, ജെസി കരുനാഗപ്പള്ളി എന്നിവരാണ് മരണപ്പെട്ടവര്‍.വാഹനത്തില്‍ ഉണ്ടായിരുന്ന പരിക്കേറ്റ 5 പേരെ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിടുണ്ട്.ബാക്കിയുള്ളവരെ ചുങ്കക്കുന്ന് കാമിലസ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്