Kottayam

മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി അമ്പലം പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറും.,പൂവരണി അമ്പലം റോഡിന് ടെൻഡറും പൂർത്തിയായി ഇനി പണി തുടങ്ങാം 

പാലാ :പൂവരണി:മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി അമ്പലം പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറും.കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി 2018-ൽ ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും അടുത്ത മാർച്ചിനു മുൻപേ പണികൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാവുമെന്നും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി പറഞ്ഞു.ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി .ടെൻഡർ ഉൾപ്പെടയുള്ള നടപടികൾ സമയബന്ധിദമായി പുറത്തീകരിക്കുവാൻ സാധിച്ചത് എന്ന് അദ്ദേഹം പറഞ്ഞു2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചിരിക്കുനത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top