Kerala
ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ മോഷണം.; ആലപ്പുഴ പുന്നപ്രയിൽ 9 മാസം പ്രായമായ കുഞ്ഞിന്റെയും അമ്മയുടെയും മാല സംഘം കവർന്നു
ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ മോഷണം. ആലപ്പുഴ പുന്നപ്രയിൽ 9 മാസം പ്രായമായ കുഞ്ഞിന്റെയും അമ്മയുടെയും മാല സംഘം കവർന്നു. അടുക്കള വാതിലിന്റെ കൊളുത്ത് തകർത്താണ് സംഘം അകത്ത് കടന്നിരിക്കുന്നത്. ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല കവരുകയായിരുന്നു.
കഴിഞ്ഞദിവസം കോമളപുരം മണ്ണഞ്ചേരിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു.അതേസമയം ആക്രമിക്കാൻ പോലും മടിയില്ലാത്ത കുറവാ സംഘത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്പെഷ്യല്‍ സ്ക്വാഡിനെയാണ് രൂപീകരിച്ചത്.