പൊൻകുന്നം : വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരെ (വിഇഒ) ബ്ലോക്ക് ഓഫിസിൽ നിന്ന് മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ കീഴിലാക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര ആവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന,
ഗ്രാമീൺ ഭവന നിർമാണ പദ്ധതി എന്നിവയെ അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെയും വിഇഒമാർ പഞ്ചായത്ത് ഓഫിസിൽ കറുപ്പ് വസ്ത്രം ധരിച്ച് വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലെ വിഇഒ ആൻസി ജോസഫ് കസേരയിൽ ഇരിക്കാതെ നിലത്തിരുന്നു ജോലി ചെയ്തു പ്രതിഷേധിച്ചത്