പാലാ: പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടന്ന 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കോതമംഗലം മാർ അത്തനേഷസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 135 പോയിന്റുമായും വനിതാ വിഭാഗത്തിൽ 105 പോയിന്റുമായും ആണ് എം.എ കോളേജ് ഇരട്ടകിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 58 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 70 പോയിന്റുമായും രണ്ടാം സ്ഥാനത്തും .
വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 31 പോയിന്റുമായും പുരുഷ വിഭാഗത്തിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി 8 പോയിന്റുമായും മൂന്നാം സ്ഥാനത്ത് എത്തി. ചാമ്പ്യൻഷിപ്പിലെ ഇൻഡിവിജിൽ ജേതാക്കളായി പാലാ സെന്റ് തോമസിലെ സാനിയ സജി (5 സ്വർണം), കോതമംഗലം എം എ കോളേജിലെ നിർമല ആർ (5 സ്വർണ്ണം ) പുരുഷ വിഭാഗത്തിൽ കോതമംഗലം എം എ കോളേജിലെ വിഷ്ണു ജി (5 സ്വർണ്ണം) എന്നിവരെ തിരഞ്ഞെടുത്തു.
ചാമ്പ്യൻഷിപ്പിലെ വേഗതയേറിയ പുരുഷതാരം കോതമംഗലം എം എ കോളേജിലെ വിഷ്ണു ജി, വനിതാ താരം എം. എ കോളേജിലെ തന്നെ ശ്രദ്ധ സി. ജെ എന്നിവരെ തിരഞ്ഞെടുത്തു. പുരുഷ വിഭാഗം വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഒന്നാമതും പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും കാക്കനാട് രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് മൂന്നാമതും എത്തി. ജേതാക്കൾക്ക് പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ ട്രോഫികൾ നൽകി.
മൽസര വിജയികൾ
50 മീറ്റർ ബ്രസ്റ്റ് സ്ട്രോക് പുരുഷന്മാർ
സ്വർണ്ണം ജോജിമോൻ പാലാ സെന്റ് തോമസ് കോളേജ്, വെള്ളി ഗിരിധർ എസ് സെന്റ് ജോസഫ് മൂലമറ്റം, വെങ്കലം അലൻ ജസ്റ്റിസ് സെന്റ് തോമസ് കോളേജ് പാലാ
50 മീറ്റർ ബ്രസ്റ്റ് സ്ട്രോക് വനിതകൾ
സ്വർണ്ണം ശാലു ബി എം എ കോളേജ്, വെള്ളി ഹരിപ്രിയ എസ് അൽഫോൻസാ കോളേജ്, വെങ്കലം സിമിലിയ കെ പി എം എ കോളേജ്,
50 മീറ്റർ ബട്ടർഫ്ലൈ പുരുഷന്മാർ
സ്വർണ്ണം വിഷ്ണു ജി എം എ കോളേജ് വെള്ളി അലൻ കെ സുനിൽ സെന്റ് തോമസ് കോളേജ് വെങ്കലം ശ്രീരാജ് എം എ കോളേജ്,
50 മീറ്റർ ബട്ടർഫ്ലൈ വനിതകൾ
സ്വർണ്ണം ശ്രദ്ധ സിജെ വെള്ളി സിമിലിയ കെ പി ഇരുവരും എം എ കോളേജ്, വെങ്കലം ടെസ്സി തങ്കച്ചൻ അൽഫോൻസാ കോളേജ്
200 മീറ്റർ ഐ എം പുരുഷന്മാർ
സ്വർണ്ണം വിഷ്ണു എം എ കോളേജ്, വെള്ളി അലൻ ആന്റണി സെന്റ് തോമസ് കോളേജ് വെങ്കലം ശ്രീരാജ് എസ്, എം എ കോളേജ്
200 മീറ്റർ ഐ എം വനിതകൾ
സ്വർണ്ണം സാനിയ സജി സെന്റ് തോമസ് കോളേജ് പാലാ, വെള്ളി ശ്രദ്ധ സി ജെ എം എ കോളേജ്, വെങ്കലം ഹരിപ്രിയ എസ് അൽഫോൻസാ കോളേജ്,
4 X 100 മീറ്റർ മെഡ്ലേ റിലേ പുരുഷന്മാർ
സ്വർണ്ണം എം എ കോളേജ് വെള്ളി സെന്റ് തോമസ് കോളേജ് വെങ്കലം സെന്റ് ജോസഫ് കോളേജ് മൂലമറ്റം
4 X 100 മീറ്റർ മെഡ്ലേ റിലേ വനിതകൾ
സ്വർണ്ണം എം എ കോളേജ് വെള്ളി അൽഫോൻസ് കോളേജ് വെങ്കലം സെന്റ് തോമസ് കോളേജ്
800 മീറ്റർ ഫ്രീ സ്റ്റൈൽ പുരുഷന്മാർ
സ്വർണ്ണം മാധവ് കെ ജിതേഷ് വെള്ളി അമൽ കെ സുനിൽ ഇരുവരും എം എ കോളേജ്, വെങ്കലം ക്രിസ് കുഞ്ഞുമോൻ സെന്റ് തോമസ് കോളേജ്,
1500 മീറ്റർ ഫ്രീ സ്റ്റൈൽ വനിതകൾ
സ്വർണ്ണം നിർമ്മല ആർ എം എ കോളേജ് വെള്ളി അമൃത കെ എൻ, വെങ്കലം ഷിബില പി ഇരുവരും അൽഫോൻസാ കോളേജ്
100 മീറ്റർ ബാക്ക് സ്റ്റോക്ക് പുരുഷന്മാർ
സ്വർണ്ണം ആരോൺ തോമസ് വെള്ളി വിഷ്ണു എ, വെങ്കലം അഭിമന്യു പി ആർ, സെന്റ് തോമസ് കോളേജ്
100 മീറ്റർ ബാക്ക് സ്ട്രോക്ക് വനിതകൾ
സ്വർണ്ണം സാനിയ സജി സെന്റ് തോമസ് കോളേജ് വെള്ളി ആര്യ ഈ വി വെങ്കലം നവമി കൃഷ്ണൻ ഇരുവരും അൽഫോൻസാ കോളേജ്,
100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക് പുരുഷൻമാർ
സ്വർണ്ണം ജോജിമോൻ സെൻതോമസ് കോളേജ് വെള്ളി അമൽ കെ സുനിൽ എം എ കോളേജ് വെങ്കലം കെ വിനേഷ് രാജഗിരി കോളേജ്,
100 മീറ്റർ ബ്രസ്റ്റ് സ്റ്റോക്ക് വനിതകൾ
സ്വർണ്ണം ശാലു ബി, വെള്ളി സിമിലിയ കെ പി, ഇരുവരും എം എ കോളേജ്, വെങ്കലം അനഘ യു അൽഫോൻസാ കോളേജ്
100 മീറ്റർ ബട്ടർഫ്ലൈ പുരുഷന്മാർ
സ്വർണ്ണം വിഷ്ണു സി വെള്ളി സമ്പത്ത് രാജ് ഇരുവരും എം എ കോളേജ്, വെങ്കലം അലൻ കെ സുനിൽ സെന്റ് തോമസ് കോളേജ്
100 മീറ്റർ ബട്ടർഫ്ലൈ വനിതകൾ
സ്വർണ്ണം സാനിയ സജി സെൻതോമസ് കോളേജ് വെള്ളി ശാലു ബി എം എ കോളേജ് വെങ്കലം ടെസി തങ്കച്ചൻ അൽഫോൻസാ കോളേജ്
200 മീറ്റർ ഫ്രീ സ്റ്റൈൽ പുരുഷന്മാർ
സ്വർണ്ണം വിഷ്ണു ജി, വെള്ളി സമ്പത്ത് എം രാജ്, ഇരുവരും എം എ കോളേജ്, വെങ്കലം ഗിരിധർ എസ്, സെന്റ് ജോസഫ് മൂലമറ്റം
200 മീറ്റർ ഫ്രീ സ്റ്റൈൽ വനിതകൾ
സ്വർണ്ണം നിർമ്മല ആർ, വെള്ളി ശ്രദ്ധ സി ജെ ഇരുവരും എം എ കോളേജ്, വെങ്കലം അഭിരാമി ബിജു അൽഫോൻസാ കോളേജ്
4 X 100 ഫ്രീ സ്റ്റൈൽ റിലേ പുരുഷന്മാർ
സ്വർണ്ണം എം എ കോളേജ്, വെള്ളി സെന്റ് തോമസ് കോളേജ്
4 X100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ വനിതകൾ
സ്വർണ്ണം എന്നെ കോളേജ് വെള്ളി അൽഫോൻസാ കോളേജ് വെങ്കലം സെന്റ് തോമസ് കോളേജ്