Kerala

ജൈവ കർഷകനായ ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

Posted on

 

 

കാഞ്ഞിരപ്പളളി : വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ മണ്ഡലം , നിയോജക മണ്ഡലം, ജില്ലാ , സംസ്ഥാന നേത്യസ്ഥാനങ്ങള്‍ വഹിക്കുകയും ,തികച്ചും നല്ല ഒരു കര്‍ഷകന്‍ കൂടിയായ ശ്രീ.ജോളി മടുക്കക്കുഴി നിരവധി കര്‍ഷക സംഘടനകളുടെയും, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കര്‍ഷകരെ സംഘിടിപ്പിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യാമാക്കുന്നതിന് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന് നേത്യത്വം വഹിച്ച ആളുമാണ്. ഹരിത മൈത്രി കേരളയുടെ സംസ്ഥാന സെക്രട്ടറിയും, കാഞ്ഞിരപ്പളളി ഗ്രീന്‍ഷോറിന്‍റെ സ്ഥാപക ചെയര്‍മാനും, നിരവധി സ്വയംസഹായ സംഘങ്ങള്‍, പുരോഗമന – കലാ – സാംസ്കാരിക സംഘടനകളുടെ രക്ഷാധികാരിയുമാണ്.

കാഞ്ഞിരപ്പളളി ബാങ്കിന്‍റെ മുന്‍ ഭരണസമിതിയംഗവും, നിലവില്‍ കാഡ് കോ ഭരണസമിതിയംഗവും, കേരളകോണ്‍ഗ്രസിന്‍റെ(എം) സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 2015 മുതല്‍ 2019 വരെയും 2022 മുതല്‍ 2023 വരെയും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായി സേവനം ചെയ്തിരുന്നു. 2017 ല്‍ ഇടക്കാലത്ത് കാഞ്ഞിരപ്പളളി ബ്ലോക്കില്‍ ആക്ടിംഗ് പ്രസിഡന്‍റാവുകയും ചെയ്തിരുന്നു .

കഴിഞ്ഞ തവണ ആനക്കല്ല് ഡിവിഷന്‍ അംഗമായും, നിലവില്‍ മണ്ണാറാക്കയം ഡിവിഷന്‍ അംഗവുമാണ്. നിരവധി കര്‍ഷക അവാര്‍ഡുകള്‍ നേടിയ ഒരു ജൈവ കര്‍ഷകനായ ജോളി മടുക്കക്കുഴി തുടര്‍ന്നു വരുന്ന കാലാവധി മുഴുവന്‍ സമയവും വൈസ് പ്രസഡിഡന്‍റ് സ്ഥാനം അലങ്കരിക്കും. 15 അംഗ ഭരണ സമിതിയില്‍ 10 എല്‍.ഡി.എഫ്, 5 യു.ഡി.എഫ് എന്നിവങ്ങനെയാണ് കക്ഷിനില. 6 സി.പി.എം, 5 കോണ്‍ഗ്രസ്, 3 കേരള കോണ്‍ഗ്രസ്(എം), 1 സി.പി.ഐ എന്നി പ്രകാരമാണ് പാര്‍ട്ടികളുടെ കക്ഷിനില. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍(വികസനം) പ്രസാദ് സി.ആര്‍ വരണാധികാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version