പാലാ നഗരസഭയുടെ മുൻ നഗരപിതാവ് യശ്ശശരീരനായ ജോസഫ് ജോസഫ് മണർകാട് (ബാബു മണർകാട്ട്) 03-10-1979 മുതൽ 19-10-1984 വരെയുള്ള കാലയളവിലെ 6-ാമത് മുനിസിപ്പൽ കൗൺസിലിനെ നയിച്ചിരുന്ന അദ്ദേഹം പ്രമുഖ വ്യാപാരിയും, ചലച്ചിത്ര സാംസ്ക്കാരിക മേഖലയിലെ നിരന്തര സാന്നിദ്ധ്യവുമായിരുന്നു. പാലാ നഗരസഭയുടെയും പാലായുടെയും സമഗ്രവികസനത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിൻ്റെ കാലത്താണ് പാലാ നഗരസ നഗരസഭയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ,
മുനിസിപ്പൽ ഐ.റ്റി.സി., മുനിസിപ്പൽ കോംപ്ലക്‌സിൻ്റെ രണ്ടാംഘട്ട പ്രവർത്തനം എന്നിവ ആരംഭിച്ചത്. പാലായുടെ വികസനത്തിൽ ദീർഘവീക്ഷണത്തോടും ഭാവനാപൂർണ്ണവുമായും നേതൃത്വം നൽകിയ അദ്ദേഹത്തിൻറെ നിര്യാണത്തിൽ നഗരസഭാ കൗൺസിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സതീഷ് ചൊള്ളാനി, ആൻ്റോ പടിഞ്ഞാറേക്കര, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ,
സാവിയോ കാവുകാട്ട്, വി.സി പ്രിൻസ് തോമസ് പീറ്റർ, നീനാ ജോർജ്, ജോസിൻ ബിനോ, തുടങ്ങിയവർ അനുശേ ചനപ്രസംഗം നടത്തി. ചൊവ്വ 12/11/24 ന് ഉച്ചയ്ക്ക് 1.30 ന് പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ 2.30 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഭവനത്തിൽ പൊതുദർശനവും 13ന് 9.30 ന് വിട്ടിൽ പ്രാർത്ഥന ആരംഭിച്ച് സംസ്കാരം പാലാകത്തീഡ്രൽ പള്ളിയിൽ നടക്കുന്നതാണ്.