കോട്ടയം :പ്രായമായവരെ വീടിന്റെ സ്വീകരണ മുറിയിൽ നിന്നും അകറ്റി നിർത്തുന്ന ആധുനിക സമൂഹ വ്യവസ്ഥയിൽ പ്രായമായവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന വെറ്ററൻസ് മീറ്റ് ആനുകരണീയ മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്ന് പുളിമൂട്ടിൽ സിൽക്‌സ് മാനേജർ സിജു അഭിപ്രായപ്പെട്ടു.വെറ്ററൻസ് മീറ്റിന്റെ സമാപന യോഗത്തിനു ആശംസ അർപ്പിക്കുകയായിരുന്നു പുളിമൂട്ടിൽ സിൽക്‌സ് മാനേജർ സിജു .
വീട്ടിൽ വിരുന്നുകാർ വന്നാൽ അച്ചായൻ അകത്തേക്ക് പൊക്കോ എന്നാണ് ആധുനിക സമൂഹം പറയുന്നത് .എന്നാൽ എന്റെ മുന്നിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ഈ പ്രായമായവരുടെ മുഖം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് എന്നിൽ ഉളവാകുന്നതെന്നു സിജു പറഞ്ഞപ്പോൾ അമ്പതിന് മുകളിലുള്ള കായീക താരങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് അതിനെ സ്വീകരിച്ചത് .
പ്രായമായവർ വി ഈദിനു ഭാരമല്ല മരിച്ചു അവർ വീടിന്റെ വിളക്കുകളാണെന്നാണ് സിജുവിന്റെ അഭിപ്രായം ;പ്രായമായവരെ ചേർത്ത് പിടിക്കുമ്പോൾ ആ വീടിന്റെയും വീട്ടുകാരുടെയും സംസ്ക്കാരം തന്നെയാണ് വെളിവാകുന്നതെന്നും സിജു കൂട്ടിച്ചേർത്തു.ഒരു നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന തുണിക്കടയാണ് തങ്ങളുടേതെന്നും നൂറ്റാണ്ടിന്റെ പ്രതീകമായി ഡിസംബറിൽ എറണാകുളത്ത് പുതിയ ടെക്സ്റ്റയ്‍യിൽസ് പുളിമൂട്ടിൽ തുടങ്ങുമെന്നും സിജു പറഞ്ഞു .?
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ