പാലാ : വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാല്പതിനാലാമത് സംസ്ഥാന മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചപ്പോൾ കെ എം മാണി മെമെമ്മോറിയൽ സ്റ്റേഡിയത്തിൽ കെ എം മാണിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ട്രോഫി നേടി കോട്ടയം ജില്ല ഓവറോൾ ചമ്പ്യാന്മാരായി.
കോട്ടയം ജില്ലയ്ക്കു വേണ്ടി 84 വയസുള്ള കെ സി ജോസഫ് കണ്ടനാട്ട് കെ എം മാണി എംവെമ്മോറിയൽ ട്രോഫി പാലാ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീനാ സണ്ണിയിൽ നിന്നും ഏറ്റുവാങ്ങി .കേരളാ കോൺഗ്രസ് (എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സിന്റെ പേരപ്പനാണ് ഏറ്റവും മുതിർന്ന വെറ്ററൻ താരം കെ സി ജോസഫ് കണ്ടനാട്ട്.
ടോബിൻ കെ അലക്സ് നാലോളം മത്സരത്തിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടുകയുണ്ടായി .ഒന്നാം സ്ഥാനം കോട്ടയം നേടിയപ്പോൾ;രണ്ടാം സ്ഥാനം തിരുവനന്തപുരവും ;മൂന്നാം സ്ഥാനം തൃശൂരും നേടി.സമ്മാനം നേടിയവർ കൊച്ചുകുട്ടികളെ പോലെ ആഹ്ലാദ നൃത്തം നടത്തിയത് എല്ലാവരിലും കൗതുക മുണർത്തി.