തൊടുപുഴ :വേളാങ്കണ്ണിയും തഞ്ചാവൂരും കാണാൻ മികച്ച പാക്കേജുമായി അന്തർ സംസ്ഥാന ട്രിപ്പിന് ഒരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ . പ്രമുഖ തീർഥാടന കേന്ദ്രമായ കൊരട്ടി പള്ളിയും തഞ്ചാവൂർ ക്ഷേത്രവും നാഗപട്ടണത്തെ പൂണ്ടി പള്ളിയും വേളാങ്കണ്ണി പള്ളിയും ‘ വേളാങ്കണ്ണി ബീച്ചും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപിച്ചിരിക്കുന്നത് .
നവംബർ മാസം 12 ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പുഷ് ബാക്ക് സീറ്റുകളുള്ള സൂപ്പർ ഡീലക്സ് ബസിൽ ആണ് യാത്ര . രാവിലെ 5 മണിക്ക് വേളാങ്കണ്ണിയിൽ എത്തിചേരുകയും രാവിലെ നടക്കുന്ന മലയാളം കുർബ്ബാനയിൽ പങ്കെടുത്ത് വൈകിട്ട് തിരിക്കുകയുമാണ് ചെയ്യുന്നത്.
14 -ാം തീയതി പുലർച്ചെ തൊടുപുഴയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് 2760 രൂപയാണ് ഈ യാത്രയുടെ ചാർജ് (ഭക്ഷണത്തിനും ഫ്രഷ് അപ്പിനു മുള്ള ചാർജുകൾ ഉൾപ്പെടുന്നില്ല) 30 സീറ്റുകൾ മാത്രമേ ഉള്ളൂ എന്നതിനാൽ എത്രയും വേഗം ബുക്ക് ചെയ്യുക ബുക്കിംഗ് വിവരങ്ങൾക്ക് : 83048 89896 സിജി ജോസഫ് 9744910 383 അജിഷ് ആർ. പിള്ള അരവിന്ദ് എസ്. 96051 92092