കോട്ടയം: എൻ ഹരി നിങ്ങൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയതാണന്ന് ഞങ്ങൾക്കറിയാം
അതുകൊണ്ട് ഇതുപോലെ വിവരക്കേട് വിളിച്ച് പറഞ്ഞ് സ്വയം അപഹാസ്വനാകരുത്.
കെ.എം മാണിക്കും കേരള കോൺഗ്രസ് (എം) നും ഒരു നിലപാടെ ഉണ്ടായിരുന്നൊള്ളു അത് കൊണ്ട് മകൻ ജോസ് കെ മാണിയ്ക്കും ഒരു നിലപാടെയുള്ളു
അതിനാൽ നിലപാടുകൾ ഉറച്ച തായിരിക്കും
അല്ലാതെ നിങ്ങളെപ്പോലെ നാഴികയ്ക്ക് നാല്പത് വട്ടം തോന്നുന്ന നിലപാട് എടുക്കുന്നതു പോലെ അല്ല.
ജോസ് കെ മാണിക്ക് മുനമ്പത്ത് കിട്ടിയ സ്വീകാര്യത നിങ്ങളെ ഒക്കെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത് എന്ന് ഞങ്ങൾക്കറിയാം അതുകൊണ്ട് വെറുതെ കിടന്ന് നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല
നിങ്ങളുടെ ആളുകൾക്ക്
അപ്രതീക്ഷിതമായി ചില സ്ഥാനമാനങ്ങൾ കിട്ടിയപ്പോൾ തലയുടെ വെളിവ് പോയി പിച്ചും പേയും വിളിച്ച് പറഞ്ഞ് നടക്കുന്നവരെ ആദ്യം മാനസിക രോഗവിദഗ്ധനെ കാണിച്ച് ചികിത്സിപ്പിക്ക്
അല്ലാതെ ജോസ് കെ മാണിയെ വിമർശിക്കുവാൻ നിങ്ങൾ വെറുതെ സമയം മെനക്കെടുത്തണ്ട.
ജോസഫ് ചാമക്കാല കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം