പാലാ :പൊരുതുന്ന മുനമ്പം ജനതയ്ക്ക് പാലാക്കാരുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ കെ സി സി ളാലം പള്ളിയുടെ കാൽകുരിശിന് മുന്നിൽ നിന്ന് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി.മുനമ്പം മക്കളെ നെഞ്ചോട് ചേർത്ത് നിർത്തും എന്നായിരുന്നു പ്രതിജ്ഞയുടെ സംക്ഷിപ്ത രൂപം .രാവിലെ ഒൻപതോടെ എ കെ സി സി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സജീവമായി.
തുടർന്ന് ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.മുനമ്പത്തിന്റെ മക്കൾ ഒറ്റയ്ക്കല്ലെന്നും ഒരു ജനത അവരോടൊപ്പമുണ്ടെന്നും ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു.എ കെ സി സി ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചു പറമ്പിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു . തുടർന്ന് ഐക്യദാർഢ്യ പ്രതിജ്ഞയും തടത്തിലച്ചൻ ചൊല്ലി കൊടുത്തു .
ചടങ്ങിൽ ഫാദർ ജോസഫ് ആലഞ്ചേരി;രാജീവ് കൊച്ചു പറമ്പിൽ;രാജേഷ് പാറയിൽ;ലിജോ ആനിത്തോട്ടം;ജോഷി വട്ടക്കുന്നേൽ ;തങ്കച്ചൻ കാപ്പൻ ;ബാബു വെളുത്തേടത്ത് പറമ്പിൽ (സിനി ആർട്ടിസ്റ്റ്)ബൈജു കൊല്ലമ്പറമ്പിൽ ;കിഷോർ ഇടനാട് ;ജോജി മഞ്ഞക്കടമ്പിൽ ; സജീവ് കണ്ടത്തിൽ ;ജോമോൻ വേലിക്കകത്ത്.ടെൻസൺ വലിയകാപ്പിൽ;.ടോമി താണോലി;ബിജു മുണ്ടുപാലം;ജെയിംസ് ചെറുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി .