കോട്ടയം:ന്യുനപക്ഷ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ രാജിവെക്കുക മുനമ്പം സമരത്തിൽ സാധാരണ ജനവിഭാഗ ങ്ങൾക്ക് ഒപ്പം അവരുടെ അവകാശ സമരത്തിന് നേതൃത്വം നൽകി എന്നതിന്റെ പേരിൽ ക്രിസ്ത്യൻ പുരോഹിതന്മാരെ വർഗ്ഗീയ വാദികൾ എന്ന് വിളിച്ച ന്യുനപക്ഷ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ രാജീവച്ചു പുറത്ത് പോകണം
ഇദ്ദേഹം എല്ലാവിഭാഗം ന്യുനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്ന മന്ത്രി അല്ല എന്ന് തെളിയിച്ചിരിക്കുകയാണ്
ഇവിടെ പുരോഹിതർ എവിടെ വർഗ്ഗീയത പറഞ്ഞു എന്ന് അദ്ദേഹം വെളിപ്പെടുത്തണം. മുനമ്പത്ത് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട്. അവർക്കു വേണ്ടി ശബ്ദിക്കുന്നവർ എങ്ങനെ വർഗ്ഗീയവാദികളാവും.
മന്ത്രിയുടെ വാദം പൂർണ്ണമായും വഖഫ് ബോർഡിന് അനുകൂലമായ രീതിയിൽ ആണ്.. ഇതു കേരളത്തിൽ വിലപ്പോവില്ല.
ഇവിടുത്തെ കേരള കോൺഗ്രസ്സ് എവിടെ പോയി ജോസ് കെ മാണിക്കു നിലപാട് എന്ന് ഒന്ന് ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം, നിങ്ങൾ ഇരക്കൊപ്പമോ അതോ വേട്ടക്കാർക്കൊപ്പമോ..
സുമിത് ജോർജ്
ബിജെപി മൈനോറിറ്റി മോർച്ച ദേശീയ നിർവഹക സമിതി അംഗം