പാലായുടെ ഹൃദയഭാഗത്ത് പ്രകാശ ഗോപുരമായി നിലകൊള്ളുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമധേയത്തിലുള്ള അമലോത്ഭവ ജൂബിലി കുരിശുപള്ളിയിലെ പ്രധാന തിരുനാളാണല്ലോ “പാലാ ജൂബിലി. “പാലായുടെ ദേശീയോത്സവം” എന്ന് നാമെല്ലാ വരും അഭിമാനപൂർവ്വം വിശേഷിപ്പിക്കുന്ന ഈ തിരുനാളിൽ ആത്മീയശുശ്രൂഷകൾ, പ്രദക്ഷിണ ങ്ങൾ, റാലികൾ, കലാപരിപാടികൾ, ദീപാലങ്കാരങ്ങൾ എന്നിവയോടൊപ്പം മുൻവർഷത്തെ പ്പോലെതന്നെ ജൂബിലിയുടെ മാറ്റു കൂട്ടുവാൻ ജൂബിലി സാംസ്‌കാരികഘോഷ യാത്രയും സംഘടിപ്പിക്കുന്നു;പാലായുടെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ നവം നവങ്ങളായ കലാ രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
വൈവിധ്യമാർന്ന ഈ ഘോഷയാത്രയിൽ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കലാരൂപങ്ങൾ പങ്കെടുക്കുന്നു. ഈ ഘോഷയാത്ര ആസ്വദിക്കുവാൻ എത്തുന്ന അനേകായിരങ്ങൾക്ക് ഏറ്റവും സുന്ദരമായ ദൃശ്യവിരുന്ന് ഒരുക്കുന്നതിലേയ്ക്കായി സംഘാടക സമിതി ശക്തമായ പ്രവർത്തനങ്ങളുമായാണ് മുന്നേറുന്നത്.
കാർട്ടൂൺ കഥാപാത്രങ്ങൾ;സംഗീത നാട്യാവതരണങ്ങൾ;വിവിധ ദേശങ്ങളുടെ നൃത്തരൂപങ്ങൾ;തൃശൂർ പുലികൾ;ചെണ്ടമേളങ്ങൾ;ബാൻ്റുസെറ്റുകൾ;പ്രച്ഛന്ന വേഷങ്ങൾ;പരിചമുട്ട് കളി ;മാർഗ്ഗം കളി തുടങ്ങിയ നയന മനോഹര ഗ്രുശ്യങ്ങൾ ഇത്തവണ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് നഗരം കീഴടക്കും .
ഫാ. ജോസ് കാക്കല്ലിൽ(ആഘോഷ കമ്മിറ്റി പ്രസിഡണ്ട്);ഫാ. ജോസഫ് തടത്തിൽ (ആഘോഷകമ്മിറ്റി വൈസ് പ്രസിഡൻറ്)ഫാ. ജോർജ് മുലേച്ചാലിൽ (ആഘോഷകമ്മിറ്റി വൈസ് പ്രസിഡൻറ്);ഫാ.ജോസഫ് ആലഞ്ചേരി;കൺവീനേഴ്‌സായി രാജേഷ് പാറയിൽ;ഫാ. മാത്യു കോലത്ത്;ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽജോഷി വട്ടക്കുന്നേൽ;ബേബിച്ചൻ എടേട്ട് വി.റ്റി. ജോസഫ് താന്നിയത്ത്;തോമസ് മേനാംപറമ്പിൽ ജോയി പുളിക്കൽ എന്നിവരടങ്ങിയ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.
ഇസ്രായേൽ ജനങ്ങളെ കൊന്നൊടുക്കിയ രാക്ഷസനായ ഗോലിയാത്ത് നാടിനെ വിറപ്പിച്ചിരുന്ന കാലം;ഇസ്രായേൽ ജനം നാട് വിട്ടും,വീട് വിട്ടും ഓടിയൊളിക്കാൻ തുടങ്ങി .ആയിരങ്ങളെ ഗോലിയാത്ത് വകവരുത്തി .ഒടുവിൽ ഇസ്രായേൽ ജനം സൈന്യങ്ങളുടെ കർത്താവായ യഹോവയോടു പ്രാർത്ഥിച്ചു.ഈ ദുഷ്ടനിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.ദൈവം ഇസ്രായേൽ ജനത്തിനേ രക്ഷിക്കാൻ ദാവീദ് എന്ന ഇടയ ചെറുക്കനെ കണ്ടെത്തി.ദാവീദിന് പ്രത്യക്ഷനായ യഹോവ തന്റെ ജനങ്ങളെ രക്ഷിക്കാൻ ദാവീദിനോട് ആവശ്യപ്പെട്ടു.കർത്താവേ ഞാനൊരു സാധാരണക്കാരനല്ലേ ഞാൻ എങ്ങനെ ഈ രാക്ഷസനെ ഉന്മൂലനം ചെയ്യും;സൈന്യങ്ങളുടെ രാജാവായ .കർത്താവ് അരുളിച്ചെയ്തു നിന്നിലൂടെ ഞാൻ പ്രവർത്തിക്കും.ധൈര്യവാനായ ദാവീദ് അലറി വിളിച്ചു കൊണ്ട് നിന്ന ഗോലിയാത്തിന്റെ കണ്ണിലേക്ക് കവണിയിൽ കല്ല് കോർത്ത് എയ്തു വിട്ടു .കണ്ണ് തകർന്നു ഗോലിയാത്ത് നിലത്ത് വീണപ്പോൾ ഇസ്രായേൽ സൈന്യം ഇരച്ചു കയറി ഗോലിയാത്തിനെ നിഗ്രഹിച്ചു.പരിശുദ്ധ ബൈബിളിലേ ഈ കഥ പാലായിലും;ജൂബിലി തിരുന്നാളിലും പ്രസക്തം