Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കണം :സ്വാമി സച്ചിദാനന്ദ

Posted on


കോട്ടയം -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിൽ പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കണമെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീ നാരായണ ഗുരുദേവൻ വിഭാവനം ചെയ്ത സർവ്വർക്കും സാമൂഹിക നീതി ലഭ്യമാക്കുന്നതിന് സംവരണം അത്യന്താപേക്ഷിതമാണെന്ന് സ്വാമി പറഞ്ഞു.

ഗുരു ധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിരിപ്പുകാലയിൽ ഏഴാമത് ശ്രീ നാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.സഭ ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സഭ കേന്ദ്ര സമിതി രജിസ്ട്രാർ കെ.റ്റി, സുകുമാരൻ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല,

മുൻരജിസ്ട്രാർകുറിച്ചി സദൻ , ജില്ലാ സെക്രട്ടറി വി.വി. ബിജു വാസ്, ശശിധരൻ എട്ടേക്കർ, എന്നിവർ പ്രസംഗിച്ചു.ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി, മോട്ടിവേഷൻ ട്രയിനർ ബിബിൻഷാൻ എന്നിവർ പഠന ക്ലാസുകൾ നയിച്ചുശ്രീനാരായണ കൺവൻഷൻ ശനിയും ഞായറും തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version