പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഈ വര്‍ഷം ഡിസംബര്‍ 7 ന് ഉച്ചക്കഴിഞ്ഞ് 2.30 ന് പാലാ ടൗണില്‍ നടക്കും. ആലോചനായോഗത്തില്‍ പ്രസിഡന്റ് പി.ജെ. ഡിക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. സന്തോഷ് കെ. മണര്‍കാട്ടിനെ കണ്‍വീനറായി നിയമിച്ചു. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്. ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും. രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും ‘എ’ ഗ്രേഡ് ലഭിക്കുന്ന ടീമുകള്‍ക്ക് 5,000 രൂപ വച്ചും നല്‍കും. യോഗത്തില്‍ ബിജു വാതല്ലൂര്‍, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ടെന്‍സന്‍ വലിയകാപ്പില്‍, കിരണ്‍ അരീക്കല്‍, ഷാജി പന്തപ്ലാക്കല്‍, ജിജി പറമുണ്ട എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447324240.
ഇസ്രായേൽ ജനങ്ങളെ കൊന്നൊടുക്കിയ രാക്ഷസനായ ഗോലിയാത്ത് നാടിനെ വിറപ്പിച്ചിരുന്ന കാലം;ഇസ്രായേൽ ജനം നാട് വിട്ടും ഓടിയൊളിക്കാൻ തുടങ്ങി .ആയിരങ്ങളെ ഗോലിയാത്ത് വകവരുത്തി .ഒടുവിൽ ഇസ്രായേൽ ജനം സൈന്യങ്ങളുടെ കർത്താവായ യഹോവയോടു പ്രാർത്ഥിച്ചു.ഈ ദുഷ്ടനിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.ദൈവം ഇസ്രായേൽ ജനത്തിനേ രക്ഷിക്കാൻ ദാവീദ് എന്ന ഇടയ ചെറുക്കനെ കണ്ടെത്തി.ദാവീദിന് പ്രത്യക്ഷനായ യഹോവ തന്റെ ജനങ്ങളെ രക്ഷിക്കാൻ ദാവീദിനോട് ആവശ്യപ്പെട്ടു.കർത്താവേ ഞാനൊരു സാധാരണക്കാരനല്ലേ ഞാൻ എങ്ങനെ ഈ രാക്ഷസനെ ഉന്മൂലനം ചെയ്യും;സൈന്യങ്ങളുടെ രാജാവായ .കർത്താവ് അരുളിച്ചെയ്തു നിന്നിലൂടെ ഞാൻ പ്രവർത്തിക്കും.ധൈര്യവാനായ ദാവീദ് അലറി വിളിച്ചു കൊണ്ട് നിന്ന ഗോലിയാത്തിന്റെ കണ്ണിലേക്ക് കവണിയിൽ കല്ല് കോർത്ത് എയ്തു വിട്ടു .കണ്ണ് തകർന്നു ഗോലിയാത്ത് നിലത്ത് വീണപ്പോൾ ഇസ്രായേൽ സൈന്യം ഇരച്ചു കയറി ഗോലിയാത്തിനെ നിഗ്രഹിച്ചു.പരിശുദ്ധ ബൈബിളിലേ ഈ കഥ പാലായിലും;ജൂബിലി തിരുന്നാളിലും പ്രസക്തം