പാലാ:രാമപുരം : 2024 നവംബർ 17 ന് രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിന്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം ഇൻ ചാർജായി, പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാനായി ഫാ. ബെർക്കുമാൻസ് കുന്നുംപുറം,
വൈസ് ചെയർമാന്മാരായി ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ കൺവീനറായി ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർമാരായി ബിനോയി ജോൺ, ഫാ. എബ്രഹാം കാക്കാനിയിൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ ജോർജ് പോളച്ചിറ കുന്നുംപുറം എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കമ്മറ്റി, പബ്ലിസിറ്റി & മീഡിയ കമ്മറ്റി, ഫിനാൻസ് കമ്മറ്റി, വോളന്റിയേഴ്‌സ് കമ്മറ്റി, ട്രാഫിക് കമ്മറ്റി,സ്റ്റേജ്- ലൈറ്റ് & സൗണ്ട് കമ്മറ്റി, ഇൻവിറ്റേഷൻ & റിസപ്ഷൻ കമ്മറ്റി, രെജിസ്ട്രേഷൻ കമ്മറ്റി, ഫുഡ് കമ്മറ്റി, വിജിലൻസ് കമ്മറ്റി എന്നിവയുടെ ചെയർമാൻമാരായി യഥാക്രമം ഫാ. തോമസ് കിഴക്കേൽ,
ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. മാത്യു മതിലകത്ത്, ഫാ. സ്‌കറിയ വേകത്താനം,ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ലൂക്കോസ് കൊട്ടുകാപ്പിള്ളി, ഫാ. ജോവാനി കുറുവാച്ചിറ എന്നിവരെയും ഓഫീസ് സംബന്ധമായ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ബിന്ദു ആന്റണി, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, വിജിലൻസ് കമ്മറ്റി അംഗങ്ങളായി ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. ജോർജ് പുല്ലുകലായിൽ എന്നിവരെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. 500 ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയത്തിനും 50000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തിനും വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.