Kerala
പുതിയ ഭവനത്തിനായി ആഗ്രഹിച്ചു നിത്യതയുടെ പുതിയ ഭവനത്തിൽ പ്രവേശിച്ച കറിയാച്ചന്റെ സംസ്കാരത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ
പാലാ :പുതിയ ഭവനം പണിയണമെന്ന് ആഗ്രഹം ബാക്കി വച്ച് നിത്യതയുടെ പുതിയ ഭവനത്തിൽ പ്രവേശിച്ച ആനിത്തോട്ടത്തിൽ സ്കറിയാച്ചന്റെ സംസ്ക്കാര ശുശ്രുഷയിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ .ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് പരേതന് ആദരാഞ്ജലി അർപ്പിക്കാൻ ഭവനത്തിലും പള്ളിയിലുമായി ഒഴുകിയെത്തിയത് .
പുതിയ ഭവനത്തിനായുള്ള തറ നിരപ്പാക്കൽ നിർമാണ ജോലികൾ നടക്കുന്നതിനിടെ ആകസ്മികമായിരുന്നു നാട്ടുകാർ കറിയാച്ചന് എന്ന് വിളിക്കുന്ന ചെറിയാച്ചൻ സക്കറിയായുടെ മരണം .പെട്ടെന്നുള്ള വേർപാട് നാടിനും തീരാദുഖമായി.മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ;ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ;കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി;സജി മഞ്ഞക്കടമ്പിൽ ;കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ;ജോസുകുട്ടി പൂവേലിൽ;സന്തോഷ് കാവുകാട്ട് എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു.