Kerala

കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഉഷ വിജയനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടിക്കെതിരെ ഉഷ വിജയൻ കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിഹൈക്കോടതി തള്ളി

തൊടുപുഴ :കാഞ്ഞാർ :കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഉഷ വിജയനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടിക്കെതിരെ ഉഷ വിജയൻ കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിഹൈക്കോടതി തള്ളി.

ആറ് വർഷത്തേക്ക് അയോഗ്യയാക്കിയ ഇലക്ഷൻ കമ്മീഷൻ്റെ വിധി ശരിയാണന്ന് ഹൈക്കോടതി പറഞ്ഞു. അതനുസരിച്ച് ഉഷ വിജയന് 6 വർഷത്തേക്ക് മൽസരിക്കാനും മെമ്പറായി തുടരാനും സാധിക്കില്ലന്ന് കേരള ഹൈക്കോടതി സിഗിൾ ബഞ്ച് ഉത്തരാവായി. ജഡ്ജി മുഹമ്മദ് നിയാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉഷ വിജയനെതിരെ പരാതി നൽകിയ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ: എം.ജെ ജേക്കബ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഞ്ജലീന സിജോ എന്നിവർ അഡ്വ.കെ.സി.വിൻസൻ്റ് മുഖേന സമർപ്പിച്ച ഹർജിയിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top