Kerala

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ.

Posted on

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. ഒക്ടോബർ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്‌സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകാൻ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട് ഐഐ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി ചർച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കൾക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചത്. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്‌നമാണെന്ന് പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു

സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്‌സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് കാണിച്ച് ഇന്ത്യയുടെ കത്ത്. 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ,പോളണ്ട്. ഈജിപ്ത്‌ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങൾ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version